കേരള മനുഷ്യാവകാശ കമ്മീഷന്‍

വെബ്സൈറ്റ് : www.kshrc.kerala.gov.in

       1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ 21-Ͻoവകുപ്പിന്‍ പ്രകാരം 1998 ഡിസംബര്‍ 11-ന് പുറപ്പെടുവിച്ച  523/98/നിയമം നമ്പര്‍ സര്‍ക്കാ‍‍ര്‍ ഉത്തരവ് പ്രകാരമാണ് കേരള മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിച്ചത്.  ഇത് 1998 ഡിസംബര്‍ 11-ലെ അസാധാരണ ഗസറ്റ് നമ്പ‍ര്‍ 2036-ല്‍ എസ്. ആര്‍. ഒ. നമ്പര്‍ 1065/98 ആയി  പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്.

            ചെയര്‍മാനും 2 അംഗങ്ങളും ഉള്‍പ്പെടുന്നതാണ് കമ്മീഷ‍ന്‍.  കമ്മീഷന്‍ താഴെ  പറയുന്ന കര്‍ത്തവ്യങ്ങളി‍ല്‍ എല്ലാമോ ഏതെങ്കിലുമോ നിര്‍വ്വഹിക്കേണ്ടതാണ്;  അതായത്-

             (എ) (i)മനുഷ്യാവകാശലംഘനമോ അതിന്റെ പ്രേരണയോ; അല്ലെങ്കില്‍            

             (ii) അപ്രകാരമുള്ള ലംഘനം തടയുന്നതില്‍ ഒരു പബ്ലിക് സര്‍വന്റ്  കാട്ടുന്ന ഉപേക്ഷയോ സംബന്ധിച്ച പരാതിയിന്മേല്‍ സ്വമേധയാ അല്ലെങ്കി‍ല്‍ ഒരു ഇരയോ അയാള്‍ക്കുവേണ്ടി മറ്റൊരാളോ സമര്‍പ്പിക്കുന്ന ഹര്‍ജിയിന്മേലോ ഏതെങ്കിലും കോടതിയുടെ നിര്‍ദ്ദേശത്തിന്മേലോ ഉത്തരവിന്മേലോ അന്വേഷണം നടത്തുക;

       (ബി) ഒരു കോടതി മുമ്പാകെ നിലവിലിരിക്കുന്ന ഏതെങ്കിലും മനുഷ്യാവകാശ ലംഘനാരോപണം ഉള്‍പ്പെടുന്ന നടപടിക്രമങ്ങളി‍ല്‍ ആ കോടതിയുടെ അനുമതിയോടെ ഇടപെടുക;

    (സി) ചികിത്സയുടെയോ പരിവര്‍ത്തനത്തിന്റെയോ സംരക്ഷണത്തിന്റെയോ ആവശ്യത്തിനായി ആളുകളെ തടങ്കലില്‍ വയ്ക്കുകയോ താമസിപ്പിക്കുകയോ ചെയ്യുന്ന സംസ്ഥന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളഏതെങ്കിലും ജയിലോ മറ്റു സ്ഥാപനമോ, മറ്റേതെങ്കിലും നിയമത്തില്‍ എന്തു തന്നെ അടങ്ങിയിരുന്നാലും, അവിടങ്ങളിലെ അന്തേവാസികളുടെ ജീവിതസാഹചര്യങ്ങ‍ള്‍ പഠിക്കുന്നതിനു വേണ്ടി സന്ദര്‍ശിക്കേണ്ടതും അതു സംബന്ധിച്ച ശുപാര്‍ശക‍ള്‍ സര്‍ക്കാരിന് നല്‍കുകയും ചെയ്യുക.

             (ഡി) മനുഷ്യാവകാശ സംരക്ഷണത്തിനായി ഭരണഘടനയാലോ അതിന്‍ പ്രകാരമോ അല്ലെങ്കില്‍ തത്സമയം നിലവിലിരിക്കുന്ന ഏതെങ്കിലും നിയമത്താലോ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള സുരക്ഷാവ്യവസ്ഥക‍ള്‍ പുന:പരിശോധന നടത്തേണ്ടതും അവയുടെ ഫലപ്രദമായ നടപ്പാക്കലിന് വേണ്ടുന്ന മാര്‍ഗ്ഗങ്ങ‍ള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക.

         (ഇ) മനുഷ്യാവകാശങ്ങള്‍ അനുഭവിക്കുവാ‍ന്‍ വിഘാതമായി നില്‍ക്കുന്ന സംഘടിത ഭീകര പ്രവര്‍ത്തനങ്ങ‍ള്‍ ഉള്‍പ്പെടെയുള്ള സംഗതിക‍ള്‍ പുന:പരിശോധിക്കുകയും സമുചിതമായ പരിഹാരമാര്‍ഗ്ഗങ്ങ‍ള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുക.

          (എഫ്) മനുഷ്യാവകാശം സംബന്ധിച്ചുള്ള ഉടമ്പടികളും മറ്റു അന്താരഷ്ട്രീയ പ്രമാണങ്ങളും പഠനവിധേയമാക്കുകയും അവയുടെ ഫലപ്രദമായ നടപ്പിലാക്കലിനനുസൃതമായ ശുപാര്‍ശക‍ള്‍ നല്‍കുകയും ചെയ്യുക.

             (ജി)മനുഷ്യാവകാശരംഗത്ത് ഗവേഷണം ഏറ്റെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

         (എച്ച്) സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഇടയില്‍ മനുഷ്യാവകാശ സാക്ഷരത വ്യാപിപ്പിക്കുകയും ഈ അവകാശങ്ങളുടെ സംരക്ഷണത്തിന് ലഭ്യമായ സുരക്ഷാവ്യവസ്ഥകള്‍ സംബന്ധിച്ച അറിവ് പ്രസിദ്ധീകരണങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും സെമിനാറുകളിലൂടെയും ലഭ്യമായ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക.

             (ഐ) മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക.

             (ജെ) മനുഷ്യാവകാശ സംരക്ഷണത്തിന് ആവശ്യമെന്നു അതിന് തോന്നുന്ന മറ്റു കര്‍ത്തവ്യങ്ങ‍ള്‍.

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഭരണ നിര്‍വ്വഹണം നിയമ വകുപ്പിനാണ്. 1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ 28-Ͻo വകുപ്പ് പ്രകാരം കേരള മനുഷ്യാവകാശ കമ്മീഷന്‍ ഒരു വാര്‍ഷിക റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതും സംസ്ഥാന സര്‍ക്കാ‍ര്‍ വാര്‍ഷിക റിപ്പോര്‍ട്ടുകളും പ്രത്യേക റിപ്പോര്‍ട്ടുകളും, അതത് സംഗതി പോലെ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ശിപാര്‍ശകളിന്മേ‍ല്‍ സ്വീകരിച്ചതോ സ്വീകരിക്കാ‍ന്‍ ഉദ്ദേശിക്കുന്നതോ ആയ നടപടികളും ശുപാര്‍ശക‍ള്‍ എന്തെങ്കിലും ഉണ്ടെങ്കി‍ല്‍  അതിന്റെ കാരണവും അടങ്ങിയ ഒരു മെമ്മോറാണ്ടം സഹിതം സംസ്ഥാന നിയമസഭയുടെ മുമ്പാകെ വയ്ക്കേണ്ടതാണ്.  അപ്രകാരം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടുക‍ള്‍ ശിപാര്‍ശക‍ള്‍ ഉള്‍പ്പെടുത്തിയ മെമ്മോറാണ്ടം സഹിതം നിയമ വകുപ്പ് കേരള നിയമസഭ മുമ്പാകെ വയ്ക്കുന്നതാണ്.

കേരള മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം- തിരുവനന്തപുരം.

ബന്ധപ്പെടേണ്ട വിലാസം:

രജിസ്ട്രാര്‍

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

ടര്‍ബോ പ്ലസ് ടവേഴ്സ്, പി. എം. ജി. ജംഗ്ഷന്‍

വികാസ് ഭവന്‍ പി. ഒ., തിരുവനന്തപുരം

ഫോണ്‍ നമ്പ‍ര്‍ : 0471-2307263, 2307148, ഫാക്സ് : 0471-2307490

ഫാക്സ് : അന്വേഷണ വിഭാഗം :  0471-2302570

ഇ-മെയില്‍ : This email address is being protected from spambots. You need JavaScript enabled to view it.,

വെബ്സൈറ്റ് : www.kshrc.kerala.gov.in