സര്‍ക്കാര്‍ ലോ ഓഫീസര്‍മാര്‍

ജില്ലാ കോടതികളിലും സബ് കോടതികളിലും മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിലും മുന്‍സിഫ് കോടതികളിലും സര്‍ക്കാര്‍ കക്ഷിയായിട്ടുളള കേസുകള്‍ നടത്തുന്നത് അതാത് കോടതികളില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ലോ ഓഫീസര്‍മാരാണ്.


സര്‍ക്കാര്‍ അഭിഭാഷകരുടെ വിവരങ്ങള്‍

1978-ലെ സര്‍ക്കാര്‍ അഭിഭാഷകരുടെ (നിയമനവും സേവന വ്യവസ്ഥകളും) കേസ് നടത്തിപ്പും ചട്ടത്തിലാണ് അഡ്വക്കേറ്റ് ജനറലിന്റെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെയും ഒഴികെയുളള സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനം, സേവന വ്യവസ്ഥകള്‍, കര്‍ത്തവ്യങ്ങള്‍, അവകാശങ്ങളും ബാധ്യതകളും സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ തുടങ്ങിയവ വ്യവസ്ഥ ചെയ്തിട്ടുളളത്.


01-11-1956-ലെ L D(A)/-3006/56/നിയമം നമ്പര്‍ പ്രകാരം പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമാണ് അഡ്വക്കേറ്റ് ജനലിന്റെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെയും സേവന വ്യവസ്ഥകള്‍, കര്‍ത്തവ്യങ്ങള്‍, വേതനം തുടങ്ങിയവ വ്യവസ്ഥ ചെയ്തിട്ടുളളത്.

അഡ്വക്കേറ്റ് ജനറല്‍

ശ്രീ. കെ.ഗോപാലകൃഷ്ണ കുറുപ്പ്,

കാര്യാലയം - ന്യൂ ഹൈക്കോര്‍ട്ട് കോംപ്ലക്സ്,
ടെലിഫോണ്‍ :0484-2564300, 2394505, ഫാക്സ് : 0484-2396399.
അഡ്വക്കേറ്റ് ജനറലിന്റെ കാര്യാലയം, കേരള, എറണാകുളം
EPABX: 0484-2395052, 2395078, 2393844, ഫാക്സ് : 0484-2394674
ഇ-മെയില്‍ :This email address is being protected from spambots. You need JavaScript enabled to view it.

അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍

ശ്രീ. അശോക് എം ചെറിയാൻ

ശ്രീ.കെ.പി ജയചന്ദ്രൻ

സ്റ്റേറ്റ് അറ്റോര്‍ണി
ശ്രീ.എൻ.മനോജ് കുമാർ
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ & സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍
ശ്രീ.ടി.എ. ഷാജി
അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍
ശ്രീ.ഗ്രേഷ്യസ് കുര്യാക്കോസ്
അഡ്മിനിസ്ട്രേറ്റര്‍ ജനറല്‍ & ഒഫീഷ്യല്‍ ട്രസ്റ്റി ഓഫ് കേരള
ശ്രീ.ടി.പി.പ്രദീപ്

ബഹു.സുപ്രീം കോടതി മുമ്പാകെ കേരള സര്‍ക്കാരിന്റെ കേസ് വാദിക്കുന്നതിനു വേണ്ടി നിയമിക്കപ്പെട്ടിട്ടുളള സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍മാരുടെ പട്ടിക

ബഹു.ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ടിട്ടുളള സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെ പട്ടിക

ബഹു.ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ടിട്ടുളള സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെ പട്ടിക

ബഹു.ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ടിട്ടുളള ഗവ. പ്ലീഡര്‍മാരുടെ പട്ടിക

കേരളത്തിന്റെ 14 ജില്ലകളിലുമായി നിയമിക്കപ്പെട്ടിട്ടുളള ഗവ.ലോ ഓഫീസര്‍മാരുടെ പട്ടിക