ആമുഖം

നിയമ വകുപ്പ്, സെക്രട്ടേറിയേറ്റില്‍ പ്രത്യേകവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പാണ്. സെക്രട്ടേറിയേറ്റിലെ മെയി‍ന്‍ ബ്ലോക്കി‍ല്‍,ദര്‍ബാ‍ര്‍ ഹാളിന് തെക്ക് വശത്തായാണ് നിയമ വകുപ്പ് സ്ഥിതി ചെയ്യുന്നത്.  നിയമ വകുപ്പിലെ ജോലികള്‍ മറ്റ് ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടുകൂടി നിയമ സെക്രട്ടറിയാണ് നിര്‍വഹിച്ചു വരുന്നത്.

നിലവില്‍ നിയമ വകുപ്പി‍ല്‍ 34 വിഭാഗങ്ങളാണുളളത്.   നിയമ വകുപ്പിന്റെ ജോലികള്‍ പ്രധാനമായും താഴെപ്പറയുന്നവ ഉള്‍പ്പെട്ടതാണ്.

1.വകുപ്പിന്റെ പൊതുഭരണം, അഡ്വക്കേറ്റ് ജനറലാഫീസിന്റെ ഭരണ നിര്‍വ്വഹണം,കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഭരണ നിര്‍വ്വഹണം,വൃക്തി നിയമങ്ങളുടെ ഭരണ നിര്‍വ്വഹണം, കോര്‍ട്ട് ഫീ ആന്റ് സ്യൂട്ട് വാലുവേഷ‍ന്‍ ആക്റ്റിന്റെ ഭരണ നിര്‍വ്വഹണം, കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക് വെല്‍ഫെയ‍ര്‍ ഫണ്ട് ആക്റ്റിന്റ ഭരണ നിര്‍വ്വഹണം, കേരള ലീഗല്‍ ബെനിഫിറ്റ് ഫണ്ട് ആക്റ്റിന്റ ഭരണ നിര്‍വ്വഹണം. 

2.നിയമ നിര്‍മ്മാണവും , നിയമങ്ങളുടെ ഏകീകരണവും.

3.സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകള്‍ക്കുളള നിയമോപദേശം.

4.കേന്ദ്ര സംസ്ഥാന നിയമങ്ങളുടെ പ്രസിദ്ധീകരണം.

5.കണ്‍വേയന്‍സിംഗ്.

6.നോട്ടറിമാരുടെയും സര്‍ക്കാ‍ര്‍ അഭിഭാഷകരുടെയും നിയമനം.

7.നിയമങ്ങളുടെ പരിഭാഷ.

കൂടാതെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുളള ഒരു റഫറന്‍സ് ലൈബ്രറിയായി സെക്രട്ടേറിയേറ്റ് നിയമ വകുപ്പ് ലൈബ്രറി പ്രവര്‍ത്തിച്ച വരുന്നു. നിയമ വകുപ്പ് സെക്രട്ടറിയുടെ നിയന്ത്രണത്തിന്‍ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.  നിയമ വകുപ്പിന്റെ പ്രവര്‍ത്തനം സെക്രട്ടേറിയേറ്റ് ഓഫീസ് മാന്വലിലും നിയമ വകുപ്പ് മാന്വലിലും വ്യവസ്ഥ ചെയ്തിട്ടുളള നടപടി ക്രമങ്ങളാലാണ് നയിക്കപ്പെടുന്നത്.  നിയമ വകുപ്പ്,സെക്രട്ടേറിയറ്റിനുളളിലെ ഒരു പ്രത്യേക ഘടകമായതിനാല്‍ വകുപ്പിലെ സംസ്ഥാപനവും, ജീവനക്കാര്യം, ബ‍‍ഡ്ജറ്റും, കണ്ടിജന്‍സികളും, ഫര്‍ണിച്ചറുകളും, സ്റ്റേഷനറികളും, മറ്റു ഭരണപരമായ എല്ലാ കാര്യങ്ങളും വകുപ്പില്‍ തന്നെ കൈകാര്യം ചെയ്തു വരുന്നു.