കോര്ട്ട് കേസസ്സ് മോണിറ്ററിംഗ് സൊല്യൂഷ‍ന്‍ ഫോ‍ര്‍ ലാ ഓഫീസസ്സ്

(ശീര്‍ഷകം 3451-00-090-97) 

            സര്‍ക്കാ‍ര്‍ കക്ഷിയായിട്ടുള്ള കേസുകളുടെ മേല്‍നോട്ടം ഫലപ്രദമായി സാധ്യമാക്കുന്നതിന് വേണ്ടി കേരളത്തിലെ എല്ലാ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസിലും ന്യൂഡല്‍ഹിയിലെ ലാ ഓഫീസിലും ഒരു വെബ് അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടറൈസ്ഡ് കോര്‍ട്ട് കേസസ്സ്  ട്രാക്കിംഗും മോണിറ്ററിംഗ് അടങ്ങുന്ന സംവിധാനം നടപ്പിലാക്കുന്നതിനു  വേണ്ടിയാണ് കോര്‍ട്ട് കേസസ്സ് മോണിറ്ററിംഗ് സൊല്യൂഷ‍ന്‍ ഫോ‍ര്‍ ലാ ഓഫീസസ്സ് പദ്ധതി സര്‍ക്കാ‍ര്‍ ആവിഷ്കരിച്ചത്.

            കെല്‍ട്രോണാണ് ഇതിന്റെ Implementing Agency. പിന്നീട് ഈ പദ്ധതി ഇരുപത്തിനാല് സബ് കോര്‍ട്ട് സെന്ററുകളിലെ അഡീഷണ‍ല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസിലേയ്ക്ക് വ്യാപിപ്പിക്കുകയുണ്ടായി. സര്‍ക്കാ‍ര്‍ കേസുകളുടെ തല്‍സമയ വിവര രേഖകള്‍ നല്‍കുന്നതിനായി എല്ലാ ജില്ലാ സര്‍ക്കാ‍ര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ ഓഫീസുകളിലും നിയമ വകുപ്പിലെ ഓരോ ലീഗല്‍ അസിസ്റ്റന്റുമാരെ നിയോഗിച്ചിട്ടുണ്ട്. മോണിറ്ററിംഗ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി എട്ട്  ജില്ലാ കളക്ട്രേറ്റുകളിലെ ജില്ലാ ലാ ഓഫീസര്‍മാര്‍ക്കും ന്യൂഡല്‍ഹിയിലെ ലാ വിങ്ങിലെ ലാഓഫീസറിനും നെറ്റ് കണക്ഷനോടു കൂടിയ എച്ച്. പി.10 ടാബ്ലെറ്റ് (32 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡ് ഉള്ളത്) നല്‍കിയിട്ടുണ്ട്. എല്ലാ സാമ്പത്തിക വര്‍ഷത്തിലും CCMS സോഫ്റ്റ് വെയ‍ര്‍ അപ്ഗ്രഡേഷനും CCMS പദ്ധതിയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും കെല്‍ട്രോ‍ണ്‍ നല്‍കി വരുന്നുണ്ട്. ആവശ്യമായ ഹാര്‍‍ഡ് വെയ‍ര്‍ മെയിന്റനന്‍സും നടത്തി വരുന്നുണ്ട്. ഈ സംവിധാനം വന്നതോടു കൂടി കോടതി കേസുകളുമായി ബന്ധപ്പെട്ട വിവര വിനിമയം കൂടുതല്‍ വേഗത്തിലായിത്തീര്‍ന്നിട്ടുണ്ട്.