കേരള ഔദ്യോഗികഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍

            ഭാരതത്തിന്റെ വ്യാവസായികവും സാംസ്കാരികവും, ശാസ്ത്രീയവുമായ പുരോഗതിക്കും പൊതുസേവനങ്ങള്‍ സംബന്ധിച്ച് ഹിന്ദി സംസാരിക്കാത്ത പ്രദേശങ്ങളിലുള്ള ആളുകളുടെ ന്യായമായ അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അര്‍ഹമായ പരിഗണന ഉണ്ടായിരിക്കുന്ന തരത്തില്‍ ഔദ്യോഗിക ഭാഷ സംബന്ധിച്ച് ബഹുമാനപ്പെട്ട ഭാരത രാഷ്ട്രപതിക്കു ശിപാര്‍ശ നല്‍കുന്നതിനായി ഒരു കമ്മീഷന്‍ രാഷ്ട്രപതി ഉത്തരവ് മുഖേന രൂപീകരിക്കണമെന്ന ഭരണഘടനയിലെ 344- Ͻoഅനുച്ഛേദത്തിലെ (1)-ഉം (3)-ഉം ഖണ്ഡങ്ങളിലെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍‌ രൂപീകരിച്ച കമ്മീഷന്റെയും, പ്രസ്തുത അനുച്ഛേദത്തിലെ (4)-Ͻoഖണ്ഡപ്രകാരം രൂപീകരിച്ച പാര്‍ലമെന്ററി കമ്മിറ്റിയുടെ ശിപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍ 1961 – ല്‍  രൂപീകരിക്കപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കേന്ദ്ര നിയമങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നത് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ചുമതലയിലായിരുന്നു.

            എന്നാല്‍ അതിനുശേഷം കേന്ദ്ര നിയമങ്ങള്‍ പ്രാദേശിക ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്ത് അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ചെലവുകളും കേന്ദ്രസര്‍ക്കാര്‍ വഹിക്കാമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളില്‍ ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും 14.06.1968-ലെ സര്‍ക്കാര്‍ ഉത്തരവ് (കൈയ്യെഴുത്ത്) നമ്പര്‍ 42/68/നിയമം ഉത്തരവ് പ്രകാരം സംസ്ഥാനത്ത് കേരള ഔദ്യോഗികഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തു.

            ഏതെങ്കിലും കേന്ദ്ര ആക്റ്റിന്റെയോ രാഷ്ട്രപതി വിളംബരം ചെയ്യുന്ന ഓര്‍ഡിനന്‍സിന്റെയോ ഭരണഘടനയുടേയോ കീഴില്‍ പുറപ്പെടുവിക്കുന്ന ഏതെങ്കിലും ഉത്തരവിന്റെയോ ചട്ടങ്ങളുടെയോ റെഗുലേഷനുകളുടെയോ, ഹിന്ദി ഒഴികെ, ഭരണഘടനയുടെ എട്ടാം പട്ടികയില്‍ വിനിര്‍ദ്ദേശിച്ചിരിക്കുന്ന ഏതെങ്കിലും ഭാഷയില്‍രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്ന പരിഭാഷ, അപ്രകാരമുള്ള ഭാഷയിലുള്ള അതിന്റെ ആധികാരിക പാഠമായിരിക്കുമെന്ന് 1973-ലെ ആധികാരിക പാഠങ്ങള്‍ (കേന്ദ്രനിയമങ്ങള്‍) ആക്റ്റിലെ 2- Ͻoവകുപ്പ് വ്യവസ്ഥചെയ്യുന്നു.

            മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, സംസ്ഥാനത്ത് പ്രാബല്യത്തിലിരിക്കുന്ന കേന്ദ്ര നിയമങ്ങളുടെ മലയാള പരിഭാഷ തയ്യാറാക്കി ആധികാരികപാഠമായി പ്രസിദ്ധീകരിക്കുകയും അതു വഴി നിയമങ്ങള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുന്നതോടൊപ്പം, ഭരണഭാഷ പ്രാദേശിക ഭാഷയിലായിരിക്കണം എന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയം നടപ്പിലാക്കുന്നത് ത്വരിപ്പെടുത്തുന്ന കര്‍ത്തവ്യവും കൂടിയാണ് കേന്ദ്രനിയമങ്ങളുടെ മലയാള പരിഭാഷ ആധികാരിക പാഠങ്ങളായി തയ്യാറാക്കുന്നതിലൂടെ കേരള ഔദ്യോഗികഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്‍ നിര്‍വ്വഹിക്കുന്നത്മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന കേന്ദ്ര നിയമങ്ങള്‍, 1973-ലെ ആധികാരിക പാഠങ്ങള്‍ (കേന്ദ്ര നിയമങ്ങള്‍) ആക്റ്റ് പ്രകാരം, കേന്ദ്ര സര്‍ക്കാരിന്റെ നിയമ-നീതിന്യായ മന്ത്രാലയത്തിലെ നിയമ നിര്‍മ്മാണ വകുപ്പിലെ ഔദ്യോഗിക ഭാഷാ വിഭാഗം മുഖേന രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങി ഭാരതസര്‍ക്കാരിന്റെ ഗസറ്റില്‍ മലയാള ഭാഷയ്ക്കായി നിശ്ചയിച്ചിരിക്കുന്ന ഭാഗം XI-ല്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്നുഇപ്രകാരം പ്രസിദ്ധീകരിക്കുന്ന ആധികാരിക പാഠങ്ങള്‍ അച്ചടിച്ച് പുസ്തകങ്ങളാക്കി സംസ്ഥാന കമ്മീഷന്റെ വില്‍പ്പന വിഭാഗം മുഖേന പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വില്‍പന നടത്തുകയും ചെയ്യുന്നു.

            കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മുന്‍ഗണനാപട്ടികയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആക്റ്റുകളുടെ മലയാള പരിഭാഷ തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ കേരള സര്‍ക്കാരിന്റെ നിയമവകുപ്പിന്റെ നിയന്ത്രണത്തിലാണ്.

ഘടന

            ഒരു മുഴുവന്‍സമയ ചെയര്‍മാനും രണ്ടു മുഴുവന്‍സമയ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് കമ്മീഷന്‍നിയമവകുപ്പിലെ സ്പെഷ്യല്‍ സെക്രട്ടറിയോ സീനിയര്‍ അഡീഷണല്‍ സെക്രട്ടറിയോ ആണ് ചെയര്‍മാനായി നിയമിക്കപ്പെടുന്നത്. രണ്ട് മുഴുവന്‍സമയ അംഗങ്ങള്‍ നിയമവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിമാരാണ്നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറിയുടെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനാണ് കമ്മീഷന്റെ സെക്രട്ടറി.  കമ്മീഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി ഉദ്യോഗസ്ഥരെ താഴെ പറയുംവിധം മൂന്നായി തരം തിരിച്ചിരിക്കുന്നു.

            1.സാങ്കേതിക വിഭാഗം- നിയമവകുപ്പിലെ അണ്ടര്‍ സെക്രട്ടറി പദവിയിലുള്ള ഒരു ഭാഷാവിദഗ്ദ്ധനും നാല് ഡ്രാഫ്റ്റ്സ്മാന്‍മാരും സെക്ഷന്‍ ഓഫീസര്‍ പദവിയിലുള്ള രണ്ട് ലാംഗ്വേജ് അസിസ്റ്റന്റുമാരും ലീഗല്‍ അസിസ്റ്റന്റ് പദവിയിലുള്ള നാല് അസിസ്റ്റന്റുമാരും മൂന്ന് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരും ഉള്‍പ്പടുന്നതാണ് സാങ്കേതികവിഭാഗം.

            2.വില്‍പ്പന വിഭാഗംകേന്ദ്രനിയമങ്ങളുടെ ആധികാരികപാഠങ്ങളുടെ വില്‍പ്പനയ്ക്കായി 22.08.1986-ലെ സര്‍ക്കാര്‍ ഉത്തരവ് (കൈയ്യെഴുത്ത്) നമ്പര്‍ 149/86/നിയമം പ്രകാരം രൂപീകരിച്ചതാണ് ഈ വിഭാഗംഈ വിഭാഗത്തിലേയ്ക്കായി പ്രത്യേക ഉദ്യോഗസ്ഥരെ അനുവദിച്ചിട്ടില്ലആയതിനാല്‍ സാങ്കേതിക വിഭാഗത്തിലെ ഒരു ലാംഗ്വേജ് അസിസ്റ്റന്റിന്റെയും ഒരു അസിസ്റ്റന്റിന്റെയും ചുമതലയിലാണ് വില്‍പ്പന വിഭാഗം പ്രവര്‍ത്തിക്കുന്നത്.

3. ഭരണ വിഭാഗംതാഴെപറയുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ്ഭരണ വിഭാഗം.    

1.

സെക്ഷന്‍ ഓഫീസര്‍

1

2.

അസിസ്റ്റന്റ്

2

3.

അക്കൗണ്ടന്റ്

1

4.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്

1

5.

ആഫീസ് സൂപ്രണ്ട്

1

6.

ടൈപ്പിസ്റ്റ്

5

7.

ക്ലറിക്കല്‍ അസിസ്റ്റന്റ്

1

8.

ഡഫേദാര്‍

1

9.

റോണിയോ ഓപ്പറേറ്റര്‍

1

10.

ബയന്റര്‍

1

11.

ആഫീസ് അറ്റന്റന്റ്

5

12.

ഡ്രൈവര്‍

1

13.

പാര്‍ട്ട്ടൈം സ്വീപ്പര്‍

1

14.

പാര്‍ട്ട്ടൈം വാച്ചര്‍

1

കമ്മീഷന്റെ പ്രവര്‍ത്തനം

            സാങ്കേതികവിഭാഗത്തിലെ ഡ്രാഫ്റ്റ്സ്മാന്‍മാര്‍, ഭാഷാവിദഗ്ദ്ധന്‍ എന്നിവര്‍ തയ്യാറാക്കുന്ന കേന്ദ്രനിയമങ്ങളുടെ പരിഭാഷ പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി കമ്മീഷന്‍ അംഗീകരിക്കുകയും അവയെ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാവിഭാഗത്തിലേക്ക് അയച്ചു കൊടുക്കകയും ചെയ്യുന്നുമാറ്റങ്ങള്‍ ആവശ്യമെന്നു തോന്നുന്ന പക്ഷം അതിനായുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതം കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാവിഭാഗം കമ്മീഷന്റെ പരിഗണനയ്ക്കായി പരിഭാഷ തിരികെ അയയ്ക്കുകയും, കമ്മീഷന്‍, പരിഭാഷ പുന:പരിശോധിച്ച് കേന്ദ്രസര്‍ക്കാരിലേക്ക് വീണ്ടും അയച്ചു കൊടുക്കകയും ചെയ്യുന്നുആക്റ്റുകളുടെ മലയാള പരിഭാഷ സൂക്ഷ്മപരിശോധന നടത്തി അംഗീകരിക്കുന്നതിനായി അത് ന്യൂഡല്‍ഹിയില്‍ യോഗം ചേരുന്ന വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയും വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അന്തിമ അംഗീകാരത്തിനുശേഷം പ്രസ്തുത പരിഭാഷയുടെ സൈന്‍ മാനുവല്‍ അച്ചടിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്യുന്നു. രാഷ്ട്രപതിയുടെ അംഗീകാരത്തോടു കൂടി തിരികെ ലഭിക്കുന്ന പരിഭാഷകള്‍ 1973-ലെ ആധികാരിക പാഠങ്ങള്‍ (കേന്ദ്ര നിയമങ്ങള്‍) ആക്റ്റിലെ 2-Ͻoവകുപ്പ് പ്രകാരം ഭാരതസര്‍ക്കാരിന്റെ ഗസറ്റില്‍ മലയാള ഭാഷയ്ക്കായി നിശ്ചയിച്ചിരിക്കുന്ന ഭാഗം XI ല്‍ അസാധാരണ ഗസറ്റായി സംസ്ഥാനത്ത് പ്രസിദ്ധീകരിക്കുന്നതോടൊപ്പം ആക്റ്റുക‍ള്‍ പുസ്തകരൂപത്തിലും തയ്യാറാക്കുകയും അവ വില്‍പ്പന വിഭാഗം മുഖേന വില്‍പ്പന നടത്തുകയും ചെയ്യുന്നു.

            കമ്മീഷന്‍ തയ്യാറാക്കിയ കേന്ദ്രനിയമങ്ങളുടെ പരിഭാഷ കേരളത്തിലെ അംഗീകൃത പുസ്തക വ്യാപാരികള്‍ മുഖേനയും അംഗീകൃത ഏജന്റുമാര്‍ മുഖേനയും വില്‍പ്പന നടത്തി വരുന്നുകൂടാതെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കമ്മീഷന്‍ ആഫീസില്‍ നിന്നും പുസ്തകങ്ങള്‍ നേരിട്ട് വില്‍പ്പന നടത്തുന്നുണ്ട്മൊത്തം വില്‍പ്പന വിലയുടെ 75% തുക കേന്ദ്രസര്‍ക്കാരിനും, 20% തുക ഏജന്റിനും അവശേഷിക്കുന്ന 5% തുക ബന്ധപ്പെട്ട ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാരിനുമാണ് ലഭിക്കുന്നത്ആക്റ്റുകള്‍ പരിഭാഷപ്പെടുത്തുന്നതിന്റെയും അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുന്നതിന്റെയും ചെലവുകള്‍ കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്വില്‍പ്പന വിഭാഗത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം വഴി കേന്ദ്ര നിയമങ്ങളുടെ മലയാള പരിഭാഷ ഒരു നല്ല പരിധി വരെ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചിട്ടുള്ളതാണ്.