കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി കമ്മിറ്റി

            2003-ലെ കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി ആക്റ്റ് വ്യവസ്ഥ ചെയ്തിട്ടുള്ളതിന്‍ പ്രകാരം, കേരള സംസ്ഥാനത്തെ അഭിഭാഷക ഗുമസ്തന്മാരുടെ ക്ഷേമത്തിനായി, ഒരു ക്ഷേമനിധി സ്വരൂപിച്ച് അംഗങ്ങള്‍ക്ക് വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ്ക്ഷേമനിധി കമ്മിറ്റി 24-06-2004-ല്‍ നിലവില്‍വന്നിട്ടുള്ളതാണ്കമ്മിറ്റി ശാശ്വതമായ പിന്തുടര്‍ച്ചാവകാശമുള്ളതും, പൊതുമുദ്രയുള്ളതും, വസ്തുക്കള്‍ വാങ്ങാനും കൈവശം വയ്ക്കാനും വിനിമയം ചെയ്യാനും അധികാരമുള്ളതുമായ ഒരു ഏകാംഗീകൃത നികായമാണ്.  2003-ലെ കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി നിയമത്തിലെയും, 2004-ലെ കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിധേയമായി ക്ഷേമനിധി കൈകാര്യം ചെയ്യുക എന്നതാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകൂടാതെ അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ്അസോസിയേഷനുകള്‍ക്കും അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍ക്കും അംഗീകാരം നല്‍കുന്നതും ക്ഷേമനിധി കമ്മിറ്റിയാണ്.

2014-15 സാമ്പത്തിക വര്‍ഷം മുതല്‍ 1985-ലെ കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി സ്കീമിന്റെ നിയന്ത്രണവും നടത്തിപ്പ് ചുമതലയും കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി കമ്മിറ്റിക്ക് കൈമാറിയിട്ടുള്ളതാണ്.

കമ്മിറ്റിയുടെ ഘടന

നിയമ സെക്രട്ടറി എക്സ് ഓഫിഷ്യോ ചെയര്‍മാനായും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ധനകാര്യവകുപ്പിലെ ഒരു ഡെപ്യൂട്ടി സെക്രട്ടറി, സംസ്ഥാന ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന ഒരു അഡ്വക്കേറ്റ്, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ പദവിയില്‍ താഴെയല്ലാത്ത നിയമവകുപ്പിലെ ഒരുദ്യോഗസ്ഥന്‍, അഡ്വക്കേറ്റ് ക്ലാര്‍ക്കുമാരില്‍നിന്നും സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന മൂന്ന് അംഗങ്ങള്‍ കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധിയുടെ കമ്മിറ്റി സെക്രട്ടറി എന്നിവര്‍ അംഗങ്ങളായും ഉള്‍പ്പെടുന്നതാണ് കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി കമ്മിറ്റിയുടെ ഘടനനിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഒരുദ്യോഗസ്ഥനെയാണ് കമ്മിറ്റി സെക്രട്ടറിയായി നിയമിക്കുന്നത്.

ആസ്ഥാനം

കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് വെല്‍ഫെയര്‍ ഫണ്ട് കമ്മിറ്റി ഓഫീസ്, മണിമന്ദിരം, TC 26/580 (1), SERA-24, പ്രസ് ക്ലബ്ബിനു പുറകുവശം, തിരുവനന്തപുരം, ഫോണ്‍  0471-2320232.

ക്ഷേമനിധിയിലേക്കുള്ള വരുമാനം

കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി സ്റ്റാമ്പ് വില്പനയില്‍നിന്നുള്ള വരുമാനവും അംഗങ്ങളുടെ വാര്‍ഷിക വരിസംഖ്യായിനത്തിലുള്ള വരുമാനവുമാണ് ക്ഷേമനിധിയുടെ മുഖ്യ സാമ്പത്തിക സ്രോതസ്സ്ക്ഷേമനിധി സ്റ്റാമ്പിന്റെ മൂല്യം നിലവില്‍ 12 രൂപയും, വാര്‍ഷിക വരിസംഖ്യ 1200 രൂപയുമാണ്നിലവില്‍ ആറായിരത്തോളം വക്കീല്‍ ഗുമസ്തന്മാര്‍ ക്ഷേമനിധിയില്‍ അംഗത്വമെടുത്തിട്ടുണ്ട്കൂടാതെ കേരള ലീഗല്‍ ബനിഫിറ്റ് ഫണ്ടില്‍നിന്നുമുള്ള 30% വിഹിതവും പ്രതിവര്‍ഷംക്ഷേമനിധിക്ക് ലഭിക്കുന്നുണ്ട്.

ക്ഷേമനിധിയില്‍നിന്നും അനുവദിക്കുന്ന ആനുകൂല്യങ്ങള്‍

1. ഉത്സവബത്ത

കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധിയില്‍ കുറഞ്ഞത് ഒരു വര്‍ഷക്കാലമെങ്കിലും അംഗമായിട്ടുള്ളതും വരിസംഖ്യ കുടിശ്ശികയില്ലാതെ അതതുവര്‍ഷം മാര്‍ച്ച് മാസം 31-Ͻoതീയതി ഫണ്ടില്‍ അംഗമായി തുടരുകയും ചെയ്യുന്ന ഏതൊരംഗത്തിനും 500 രൂപ നിരക്കില്‍ ഉത്സവബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.

2. ചികിത്സാ ആനുകൂല്യം

ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് അവരുടെ നാല് ആശ്രിതര്‍ക്കുള്‍പ്പെടെയുള്ളവരുടെ ചികിത്സക്കായി പ്രതിവര്‍ഷം പരമാവധി 25000/-രൂപവരെ ചികിത്സാ ആനുകൂല്യമായി അനുവദിച്ചുവരുന്നുകൂടാതെ stroke, cancer, chronic irreversible renal failure, multiple sclerosis, coronary artery disease  എന്നീ അസുഖങ്ങളോടനുബന്ധിച്ച് ആവശ്യമായി വരുന്ന critical care ചികിത്സയ്ക്ക് അംഗങ്ങള്‍ക്കുമാത്രമായി 5000/- രൂപ അധികമായി അനുവദിച്ചുവരുന്നുമുണ്ട്.

3. വിരമിക്കലാനുകൂല്യം

ക്ഷേമനിധിയില്‍ അംഗമായി പ്രവേശിച്ച് അഞ്ച് വര്‍ഷത്തിനുശേഷം ഏതു സമയത്തും അംഗത്വം പിന്‍വലിക്കാവുന്നതാണ്ഇപ്രകാരം അംഗത്വം പിന്‍വലിക്കുന്ന / വിരമിക്കുന്ന ഒരംഗത്തിന് 60 വയസ്സപൂര്‍ത്തിയായിട്ടില്ലെങ്കില്‍ ഫണ്ടില്‍ അതുവരെ അടച്ചിട്ടുള്ള വാര്‍ഷികവരിസംഖ്യയും 6% പലിശയും കൂടി കണക്കാക്കിയ തുകയും, 60 വയസ്സു് പൂര്‍ത്തിയായതിനുശേഷം ക്ഷേമനിധിയില്‍നിന്നും പിരിയുന്ന ഒരംഗത്തിന് അയാള്‍ അഡ്വക്കേറ്റ് ക്ലാര്‍ക്കെന്നനിലയില്‍ തൊഴില്‍ ചെയ്ത വര്‍ഷങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി പട്ടികയില്‍ പറയുന്ന സഞ്ചിതതുകയും ക്ഷേമനിധിയില്‍നിന്നും അനുവദിക്കുന്നതാണ്.

4. മരണാനന്തരാനുകൂല്യം

ക്ഷേമനിധിയിലെ ഒരംഗം ഫണ്ടില്‍ അംഗമായി പ്രവേശിച്ച് അഞ്ച്  വര്‍ഷത്തിനകം മരണം സംഭവിക്കുകയാണെങ്കില്‍ ഫണ്ടില്‍നിന്നും 30,000/-രൂപയോ അഞ്ച്  വര്‍ഷത്തിനുശേഷം മരണം സംഭവിക്കുകയാണെങ്കില്‍ അദ്ദേഹം അഡ്വക്കേറ്റ് ക്ലാര്‍ക്കായി തൊഴില്‍ ചെയ്ത വര്‍ഷങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി ഫണ്ടില്‍നിന്നും പട്ടികയില്‍ പ്രത്യേകം പറഞ്ഞിട്ടുള്ള ഒരു സഞ്ചിത തുക നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള ആള്‍ക്കോ, നാമനിര്‍ദ്ദേശം ചെയ്തിട്ടില്ലെങ്കില്‍ അയാളുടെ ആശ്രിതര്‍ക്കോ അനുവദിക്കുന്നതാണ്.

5. സ്ഥിരമായ അവശത അനുഭവിക്കുന്നവര്‍ക്കുള്ള ആനുകൂല്യം

ക്ഷേമനിധിയിലെ ഒരംഗത്തിന് സ്ഥിരമായ അവശതമൂലം, അംഗമായി പ്രവേശിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ അംഗത്വം പിന്‍വലിക്കേണ്ടിവന്നാല്‍ അയാള്‍ അഡ്വക്കേറ്റ് ക്ലാര്‍ക്കായി പത്തുവര്‍ഷമെങ്കിലും സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കില്‍ 30000/- രൂപ നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്അഞ്ചുവര്‍ഷത്തിനുശേഷമാണ് സ്ഥിരമായ അവശതകാരണം പിരിയുന്നുവെങ്കില്‍ സേവനകാലമടിസ്ഥാനപ്പെടുത്തി പട്ടികയില്‍ പറയുന്ന തുക അനുവദിക്കുന്നതാണ്.

6. പെന്‍ഷന്‍ പദ്ധതി

ക്ഷേമനിധിയില്‍ എട്ടു വര്‍ഷത്തെ അംഗത്വവവും60വയസു പൂര്‍ത്തിയാക്കിയിട്ടുള്ളതുമായ അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍ക്ക് തൊഴിലില്‍നിന്നും വിരമിക്കുമ്പോള്‍ പ്രതിമാസം 500/-രൂപ  നിരക്കില്‍ പെന്‍ഷന്‍ അനുവദിക്കുന്നതിന് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്എട്ടു വര്‍ഷത്തില്‍ കൂടുതല്‍ അംഗത്വമുള്ളവര്‍ക്ക് തുടര്‍ന്നുള്ള ഓരോ വര്‍ഷത്തെ സേവനത്തിനും 10/-രൂപ എന്ന നിരക്കില്‍ പരമാവധി 600/-രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ട്ഇപ്രകാരം പെന്‍ഷന്‍ ലഭിക്കുന്ന ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ പെന്‍ഷന്‍ തുകയുടെ 50% കുടുംബപെന്‍ഷനായി ലഭിക്കുന്നതിന് നോമിനിക്ക് / ആശ്രിതന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്അതിന്‍പ്രകാരം 2013-ലെ കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് പെന്‍ഷന്‍ പദ്ധതി 04-09-2013-ല്‍ ഉടന്‍ പ്രാബല്യത്തില്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്.