ശ്രീ.എ.കെ.ബാലന്‍
ബഹു: നിയമ മന്ത്രി
കേരള സര്‍ക്കാര്‍

 

ശ്രീ. ബി. ജി .ഹരീന്ദ്രനാഥ്
നിയമ വകുപ്പ് സെക്രട്ടറി
കേരള സര്‍ക്കാര്‍

 
     

നിയമ വകുപ്പ്,സെക്രട്ടറിയേറ്റില്‍ പ്രത്യേകവും സ്വതന്ത്രവുമായി പ്രവര്‍ത്തിക്കുന്ന ഒരു വകുപ്പാണ്. സെക്രട്ടേറിയേറ്റിലെ മെയിന്‍ ബ്ലോക്കില്‍, ര്‍ബാര്‍ ഹാളിന് തെക്ക് വശത്തായാണ്  നിയമ  വകുപ്പ് സ്ഥിതി ചെയ്യുന്നത്. നിയമ വകുപ്പിലെ ജോലികള്‍ മറ്റ് ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടു കൂടി നിയമ സെക്രട്ടറിയാണ് നിര്‍വഹിച്ചു വരുന്നത്.

നിലവില്‍ നിയമ വകുപ്പില്‍ 34 വിഭാഗങ്ങളാണ് ഉള്ളത്. നിയമ വകുപ്പിന്റെ ജോലികള്‍ പ്രധാനമായും താഴെപ്പറയുന്നവ ഉള്‍പ്പെട്ടതാണ്.

1.വകുപ്പിന്റെ പൊതുഭരണം, അഡ്വക്കേറ്റ് ജനറലാഫീസിന്റെ ഭരണ നിര്‍വ്വഹണം, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഭരണ നിര്‍വ്വഹണം, വ്യക്തി നിയമങ്ങളുടെ ഭരണ നിര്‍വ്വഹണം, ബൗദ്ധിക സ്വത്തവകാശത്തിന്റേയും അനുബന്ധ വിഷയങ്ങളുടേയും ഭരണ നിര്‍വ്വഹണം,